യശ്വന്ത്പുർ എക്സ്പ്രസിൽ ചാർജ് ചെയ്യാനിട്ട ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ഐ-ഫോൺ മോഷ്ടിച്ച കേസിൽ കുന്ദമംഗലം സ്വദേശി ഹരികൃഷ്ണനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ, കാപ്പാ നിയമം ലംഘിച്ചാണ് വീണ്ടും മോഷണത്തിനിറങ്ങിയത്.

കോഴിക്കോട്: ട്രെയിനില്‍ ചാര്‍ജ്ജ് ചെയ്യാനായി കുത്തിയിട്ട യാത്രക്കാരന്റെ ഐഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍. കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം സ്വദേശി ഹരികൃഷ്ണനെ(27)യാണ് കോഴിക്കോട് റെയില്‍വേ പോലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച യശ്വന്ത്പുര്‍ എക്സ്പ്രസിലാണ് ഇയാള്‍ മോഷണം നടത്തിയത്. ട്രെയിനിലെ ബര്‍ത്തില്‍ യാത്രക്കാരന്‍ ചാര്‍ജ് ചെയ്യാനായി കുത്തിയിട്ട 1.5 ലക്ഷം രൂപ വിലവരുന്ന ഐ ഫോണ്‍ ആണ് പ്രതി മോഷ്ടിച്ചത്. തുടര്‍ന്ന് റെയില്‍വേ പോലീസ് സംഭവത്തില്‍ കേസെടുത്തു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് ഹരികൃഷ്ണന്‍. മൊബൈല്‍ ഫോണ്‍ മോഷണം, സ്വര്‍ണക്കവര്‍ച്ച, ആളുകളെ ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ലഹരിമരുന്ന് ഉപയോഗിച്ച് അക്രമം, ബൈക്ക് മോഷണം തുടങ്ങിയ കേസുകളിലാണ് ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കാപ്പാ നിയമം ലംഘിച്ചാണ് പ്രതി വീണ്ടും മോഷണത്തിനിറങ്ങിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.