Asianet News MalayalamAsianet News Malayalam

17 കാരിയുമായി നാടുവിടാൻ ശ്രമം, കൈയ്യോടെ പിടികൂടി നാട്ടുകാര്‍, യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

ഇരുവരെയും ഉള്ളിയേരി ബസ് സ്റ്റാൻഡിൽ വെച്ച് നാട്ടുകാർ തടഞ്ഞ് വെച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു

Man who tried to elope with minor girl arrested in POCSO Case
Author
Kozhikode, First Published Jul 26, 2022, 2:55 PM IST

കോഴിക്കോട് : സമൂഹ മാധ്യമം വഴി പരിചയപ്പെട്ട് പ്രണയത്തിലായ നടുവണ്ണൂരിലെ 17 കാരിയുമായി നാട് വിടാൻ ശ്രമിച്ച മണ്ണാർക്കാട് സ്വദേശി അറസ്റ്റിൽ. 29 കാരനായ ഷെമിമുദ്ദിനെയാണ് അത്തോളി പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. ഇരുവരെയും ഉള്ളിയേരി ബസ് സ്റ്റാൻഡിൽ വെച്ച് നാട്ടുകാർ തടഞ്ഞ് വെച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് എത്തിയ പൊലീസ് ഇൻസ്പെക്ടർ പി കെ. ജിതേഷ് ഷെമിമുദ്ദിനെ അറസ്റ്റ് ചെയ്തു. മൂന്നു വർഷമായി ഇവർ പ്രണയത്തിലായിരുന്നു. ഇടക്കിടെ ഇരുവരും പരസപരം കാണാറുണ്ടായിരുന്നു.   ഷെമിമുദ്ദിനെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി  റിമാന്റ് ചെയ്തു.

പീഡിപ്പിച്ച 14-കാരിയെ വിവാഹം ചെയ്തു, കുഞ്ഞ് ജനിച്ച് ആറ് മാസമായപ്പോൾ വീണ്ടും ഗർഭിണി, ബലാത്സംഗമെന്ന് കോടതി

ദില്ലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വിവാഹം ചെയ്താലോ, കുഞ്ഞ് ജനിച്ചാലോ പോക്സോ കുറ്റങ്ങളിൽ നിന്ന് രക്ഷ നേടാനുള്ള കാരണമായി പരിഗണിക്കാനാവില്ലെന്ന് ദില്ലി ഹൈക്കോടതി. ഇക്കാരണങ്ങൾ ശിക്ഷയിൽ ഇളവ് ലഭിക്കാനും ഇത് പരിഗണിക്കാനാവില്ലെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കി.  14-കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന്റെ ജാമ്യാപേക്ഷ പരിഗണക്കവെ ആയിരുന്നു കോടതിയുടെ നിരീക്ഷണം. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ  പീഡിപ്പിച്ച ശേഷം,  വിവാഹം ചെയ്യുകയും പിന്നീട് കുട്ടി ജനിക്കുകയും ചെയ്തു. ആ കുട്ടിക്ക് ആറ് മാസം പ്രായമുള്ളപ്പോൾ വീണ്ടും പെൺകുട്ടി ഗർഭിണിയായി.  ഇതും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെയുള്ള ലൈംഗിക അതിക്രമമാണെന്ന് പൊലീസ് കോടതിയിൽ അറിയിക്കുകയായിരുന്നു.  ജാമ്യാപേക്ഷ തള്ളിയ കോടതി പ്രതിയെ റിമാൻഡ് ചെയ്തു. 

2019-ൽ ജൂലൈ ഒമ്പതിന് മകളെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് പെൺകുട്ടിയുടെ അമ്മ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്. കേസിൽ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ ഏറെ കാലം വിവരമൊന്നുമില്ലാതിരുന്ന കേസിൽ, 2021 ഒക്ടോബർ ആറിനാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഹർജിക്കാരൻ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ദില്ലിയിലെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം ചെയ്തെന്ന് അന്വേഷണത്തിൽ മനസിലായി. 

പ്രതിയുമായി പെൺകുട്ടിക്ക് പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും, വിവാഹ ശേഷം പെൺകുട്ടിയെയും അവരിൽ ജനിച്ച കുട്ടികളെയും സംരക്ഷിക്കേണ്ടത് പ്രതിയാണെന്നുമായിരുന്നു അഭിഭാഷകന്റെ വാദം. എന്നാൽ ഒമ്പാതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതെന്നും, അന്ന് 14 വയസും ആറ് മാസവുമായിരുന്നും പെൺകുട്ടിയുടെ പ്രായമെന്നും, അത് ബലാത്സംഗമായി കണക്കാക്കണമെന്നും  ചൂണ്ടിക്കാട്ടിയിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളുമായി സമ്മതത്തോടെയോ അല്ലാതെയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് റേപ്പ് ആയി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios