കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവനുസരിച്ച് അംഷാദിനെ കൊച്ചി സിറ്റിയിൽ നിന്ന് നേരത്തെ നാടുകടത്തിയിരുന്നു

കൊച്ചി: കാപ്പ നിയമ പ്രകാരം നാടുകടത്തപ്പെട്ട പ്രതി പൊലീസുകാരെ ആക്രമിച്ച കേസിൽ പിടിയിൽ. ഞാറക്കൽ എളങ്കുന്നപ്പുഴ മാലിപ്പുറം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന അംഷാദിനെ (27) ആണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ പ്രകാരം കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവനുസരിച്ച് അംഷാദിനെ കൊച്ചി സിറ്റിയിൽ നിന്ന് നാടുകടത്തിയതാണ്. 

കൊലപാതക ശ്രമ കേസിലെ പ്രതിയായ അംഷാദിന്‍റെ ചേട്ടൻ നൗഷർബാനെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥനെയാണ് അംഷാദും നൗഷർബാനും ചേർന്ന് ആക്രമിച്ചത്. നൗഷർ ബാൻ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അംഷാദിനെതിരെ പിടിച്ചുപറി, അടിപിടി, കഞ്ചാവ് കടത്ത് എന്നിവ ഉൾപ്പെടെ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസിന്‍റെ നിർദ്ദേശപ്രകാരം എസ്ഐ കെ ആർ അനിൽകുമാർ, എസ് സി പി ഒമാരായ പ്രശാന്ത്, ഷിബിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പൊലീസിനെ വെല്ലുവിളിച്ച് റീൽസ്, റീൽ ബ്രോയും സംഘവും പെട്ടു; 'അവസാന മണൽക്കടത്ത് ആഘോഷമാക്കിയതാ സാറേ'യെന്ന് മറുപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം