സമീപത്തെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് റോഡിന്റെ വശത്ത് വൈദ്യുതാലങ്കാര പണിയിൽ ഏർപ്പെട്ടിരുന്ന ബിജുവിനെ വെള്ളനാട്ട് നിന്ന് നെടുമങ്ങാട്ടേക്ക് അമിത വേഗത്തിൽ പോവുകയായിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം: വെള്ളനാടിനു സമീപം കൂവക്കുടിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് പരുക്കേറ്റയാൾ മരിച്ചു. കണ്ണമ്പള്ളി ലളിത ഭവനിൽ ബിജു(42) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെ കൂവക്കുടി പാലത്തിന് സമീപമായിരുന്നു അപകടം. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് റോഡിന്റെ വശത്ത് വൈദ്യുതാലങ്കാര പണിയിൽ ഏർപ്പെട്ടിരുന്ന ബിജുവിനെ വെള്ളനാട്ട് നിന്ന് നെടുമങ്ങാട്ടേക്ക് അമിത വേഗത്തിൽ പോവുകയായിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ആൻഡമാനിൽ വള്ളം മറിഞ്ഞ് മലയാളി സൈനികനെ കാണാതായിട്ട് 5 ദിവസം; തെരച്ചിലിന് സൈനിക സഹായം തേടി കുടുംബം

ബിജുവിനെ ഇടിച്ച കാർ സമീപത്തെ കടയുടെ മുൻവശവും തകർത്ത് റോഡിനരികിൽ പാർക്ക് ചെയ്തിരുന്ന മിനി ലോറിയിൽ ഇടിച്ചാണ് നിന്നത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ബിജു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പുലർച്ചെ മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം