ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചശേഷം റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ഇടുക്കി: മൂന്നാറിലേയ്ക്കുള്ള വിനോദ യാത്രയ്ക്കിടെ ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കൂത്താട്ടുകുളം മുളന്താനത്ത് ദീപു (42) ആണ് മരിച്ചത്. വടകര സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ പ്രാര്‍ഥന കൂട്ടായ്മയുടെ നേതൃത്വത്തില്‍ മൂന്നാര്‍ സന്ദര്‍ശനത്തിനു ശേഷം മടങ്ങി വരവേ അടിമാലിയില്‍ കാംകോ ജംങ്ഷനു സമീപത്തു വെച്ചായിരുന്നു അപകടം. 

ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചശേഷം റോഡ് മുറിച്ച് കടക്കുകയായിരുന്ന ദീപുവിനെ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദീപുവിനെ അടിമാലിയിലെ താലൂക്ക് ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചങ്കിലും പിന്നീട് മരണം സംഭവിച്ചു. സംസ്‌കാരം പിന്നീട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം