Asianet News MalayalamAsianet News Malayalam

ബ്ലോക് പഞ്ചായത്ത് പ്രസിഡന്റിന്റെ യാത്ര ഇന്‍ഷൂറന്‍സ് ഇല്ലാത്ത വാഹനത്തിലെന്ന്; പിന്നാലെ വിവാദം, വിശദീകരണം

വാഹനം ഇന്‍ഷൂറന്‍സ് പരിരക്ഷയില്ലാതെയാണ് പ്രസിഡന്റ് ഉപയോഗിക്കുന്നതെന്ന രീതിയിലുള്ള പ്രചരണം വ്യാജമെന്ന് വിശദീകരണം

Mananthavady Block Panchayat explains on President's vehicle insurance row
Author
First Published Sep 15, 2022, 8:10 AM IST

മാനന്തവാടി (വയനാട്) : ബ്ലോക് പഞ്ചായത്ത് പ്രസിഡന്റിന്റെ യാത്ര ഇന്‍ഷൂറന്‍സ് ഇല്ലാത്ത വാഹനത്തിലെന്ന ആരോപണത്തിന് പിന്നാലെ ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി അധികൃതർ. ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിന് മതിയായ രേഖകളില്ലെന്ന തരത്തിലുള്ള പ്രചാരണം വാസ്തവിരുദ്ധമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. കെ എല്‍1 2 ജി 4520 രജിസ്‌ട്രേഷന്‍ നമ്പറിലുള്ള വാഹനം ഇന്‍ഷൂറന്‍സ് പരിരക്ഷയില്ലാതെയാണ് പ്രസിഡന്റ് ഉപയോഗിക്കുന്നതെന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്ത വ്യാജമെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇറക്കിയ വാര്‍ത്താക്കുറിപ്പിൽ വിശദമാക്കി.

രേഖകളില്ലെന്ന് ആരോപിക്കപ്പെട്ട വാഹനത്തിന് 2022 ജൂണ്‍ 28ന് ഇന്‍ഷൂറന്‍സ്  അടച്ചിട്ടുണ്ടെന്നും 2023 ജൂലൈ 25 വരെ ഇന്‍ഷൂറന്‍സ് നിലവിലുള്ളതാണെന്നുമാണ് വിശദീകരണം. ബ്ലോക്ക് പഞ്ചായത്തില്‍ അന്വേഷണം നടത്താതെ തെറ്റായ പ്രചരണം നടത്തുകയും ബ്ലോക്ക് പഞ്ചായത്തിനെ പൊതുജനമധ്യത്തില്‍ അവഹേളിക്കുകയും ചെയ്തത്  അങ്ങേയറ്റം അപലപനീയമാണെന്നും  ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. അതേ സമയം തെറ്റായ വാര്‍ത്ത നല്‍കിയതിൽ നിയമനടപടി എടുക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Follow Us:
Download App:
  • android
  • ios