എല്‍എഫ് സ്‌കൂള്‍ ജങ്ഷന്‍ ഇന്റര്‍ലോക്കിങ് പ്രവൃത്തികളുടെ ഭാഗമായി നാളെ മുതല്‍ നഗരത്തില്‍ ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തും. നഗരസഭാ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
മാനന്തവാടി: എല്‍എഫ് സ്‌കൂള്‍ ജങ്ഷന്‍ ഇന്റര്‍ലോക്കിങ് പ്രവൃത്തികളുടെ ഭാഗമായി നാളെ മുതല്‍ നഗരത്തില്‍ ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തും. നഗരസഭാ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ക്രമീകരണങ്ങള്‍ ഇപ്രകാരം: നാലാം മൈലില്‍ നിന്ന് മാനന്തവാടിയിലേക്കുള്ള ബസ്സുകള്‍ പഞ്ചായത്ത് ബസ്സ്റ്റാന്റില്‍ സര്‍വീസ് നിര്‍ത്തി കെ.എസ്.ഇ.ബി ഓഫിസിന് സമീപം പാര്‍ക്ക് ചെയ്ത്, സ്റ്റാന്റില്‍ നിന്ന് ടൗണിലേക്ക് വരാതെ സര്‍വീസ് നടത്തണം. തലപ്പുഴ ഭാഗത്ത് നിന്നുള്ള ബസ്സുകള്‍ കോഫി ഹൗസിന് സമീപം ആളെ ഇറക്കി ചെറ്റപ്പാലം ഭാഗത്ത് പാര്‍ക്ക് ചെയ്ത് തിരികെ സ്റ്റാന്റില്‍ കയറാതെ ഗാന്ധി പാര്‍ക്ക് വഴി തിരികെ സര്‍വീസ് നടത്തണം.
ചൂട്ടക്കടവ് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ കണ്ണങ്കണ്ടിയുടെ മുന്‍വശം ആളെ ഇറക്കി താഴെയങ്ങാടി വഴി സ്റ്റാന്റിലെത്തി തിരിച്ച് എല്‍.എഫ് യുപി സ്‌കൂള്‍ ജങ്ഷന്‍ വഴി സര്‍വീസ് നടത്തണം. വള്ളിയൂര്‍ക്കാവ് ഭാഗങ്ങളില്‍ നിന്നു വരുന്ന ബസ്സുകള്‍ പാറക്കല്‍ ടൂറിസ്റ്റ് ഹോമിന് സമീപം ആളെ ഇറക്കി എല്‍എഫ് ജങ്ഷന്‍ വഴി ബസ്സ്റ്റാന്റില്‍ കയറാതെ ചെറ്റപ്പാലം ഭാഗത്ത് പാര്‍ക്ക് ചെയ്ത് തിരികെ കാവ് റോഡ് വഴി സര്‍വീസ് നടത്തണം.
അനുവദിക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രമേ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളൂ. ടൗണ്‍ നവീകരണ പ്രവൃത്തിയുടെ ഭാഗമായി താല്‍ക്കാലികമായി നടപ്പാക്കുന്ന ട്രാഫിക് ക്രമീകരണത്തിന് യാത്രക്കാരുടെയും വ്യാപാരി
വ്യവസായികളുടെയും പൊതുജനങ്ങളുടെയും സഹകരണം യോഗം അഭ്യര്‍ഥിച്ചു.
