Asianet News MalayalamAsianet News Malayalam

മംഗളൂരു വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നു

മംഗളൂരു വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നു. ഇതിന്‍റെ ആദ്യപടിയായി വിമാനത്താവളത്തിന്റെ റണ്‍വേ വിപുലീകരിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിമാനത്താവളം ആക്കിമാറ്റുന്നതിനും കൂടുതൽ വിമാനങ്ങൾ ഇറങ്ങുന്നതിനും നിലവിലുള്ള റൺവേയ്ക്ക് സൗകര്യം പോരെന്ന് കണ്ടെത്തിയതിനാലാണ് റൺവേയുടെ വിപുലീകരണത്തിനു  അധികൃതരുടെ ഭാഗത്തുനിന്നും നീക്കം നടക്കുന്നത്.

Mangalore Airport rises to international standards
Author
Kasaragod, First Published Aug 31, 2018, 11:12 AM IST

കാസർകോട് : മംഗളൂരു വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നു. ഇതിന്‍റെ ആദ്യപടിയായി വിമാനത്താവളത്തിന്റെ റണ്‍വേ വിപുലീകരിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിമാനത്താവളം ആക്കിമാറ്റുന്നതിനും കൂടുതൽ വിമാനങ്ങൾ ഇറങ്ങുന്നതിനും നിലവിലുള്ള റൺവേയ്ക്ക് സൗകര്യം പോരെന്ന് കണ്ടെത്തിയതിനാലാണ് റൺവേയുടെ വിപുലീകരണത്തിനു  അധികൃതരുടെ ഭാഗത്തുനിന്നും നീക്കം നടക്കുന്നത്.

ഇതിനായി വിമാനത്താവളത്തിന് ചുറ്റും കൂടുതൽ സ്ഥലം ഏറ്റെടുക്കും. റൺവേ വികസനത്തിനായി 39 ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കരെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ ശശികാന്ത് സെന്തില്‍ പറഞ്ഞു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ 33 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചതായും ആറ് ഏക്കര്‍ കൂടി കമ്പോള വിലക്ക് ഏറ്റെടുത്ത് റണ്‍വേ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടക ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി മംഗളൂരുവില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

പ്രകൃതി ദുരന്തങ്ങളുണ്ടായാല്‍ കര്‍ണാടകയ്ക്ക് ഏറ്റവും ഉപകാരപ്പെടുന്ന വിമാനത്താവളം മംഗളൂരു വിമാനത്താവളമാണ്. അതുകൊണ്ടുതന്നെ റണ്‍വേ വികസിപ്പിക്കാനുള്ള എല്ലാശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ശശികാന്ത് സെന്തില്‍ അറിയിച്ചു. വരുന്ന 50 വര്‍ഷത്തിന്റെ വികസനം മുന്‍നിര്‍ത്തിയാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ മംഗളൂരു വിമാനത്താവളത്തിന്റെ വികസനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. പൈലറ്റുമാര്‍ക്ക് പഠിക്കാനാവശ്യമായ സൗകര്യങ്ങളും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios