സ്റ്റേഷനിൽ  നിന്നും കൂടുതൽ പോലീസ് സ്ഥലത്തെത്തിയതോടെ സംഘത്തിലുണ്ടായിരുന്ന  മൂന്നുപേർ മണൽ നിറച്ച   പെട്ടിവണ്ടി യുമായി  രക്ഷപ്പെട്ടു. 

 ഹരിപ്പാട്. പോലീസിന് നേരെ കയ്യേറ്റ ശ്രമം ഒരാൾ അറസ്റ്റിൽ. പാനൂർ വളവനാട് ഷാനവാസിനെ(34) ആണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി താനൂർ ചേലക്കാട് ഭാഗത്തു കടൽ തീരത്ത് നിന്നും അനധികൃതമായി മണ്ണെടുത്ത സംഘത്തെ അന്വേഷിച്ചു എത്തിയ പോലീസുമായി ഇവർ വാക്കുതർക്കത്തിലേർപ്പെടുക ആയിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

തുടർന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥനു പരിക്കേറ്റു. സ്റ്റേഷനിൽ നിന്നും കൂടുതൽ പോലീസ് സ്ഥലത്തെത്തിയതോടെ സംഘത്തിലുണ്ടായിരുന്ന മൂന്നുപേർ മണൽ നിറച്ച പെട്ടിവണ്ടി യുമായി രക്ഷപ്പെട്ടു. ഇവരുടേതെന്ന് കരുതുന്ന രണ്ട് ബൈക്കുകളും പോലീസ് പിടികൂടിയിട്ടുണ്ട്.