Asianet News MalayalamAsianet News Malayalam

ബിവറേജസ് കോർപ്പറേഷന്‍റെ വ്യാജ സ്റ്റിക്കറുകൾ നിർമ്മിച്ചെന്ന കേസിൽ മണിച്ചനേയും ഭാര്യയേയും വെറുതെ വിട്ടു

രണ്ടാംതരം വിദേശ മദ്യക്കുപ്പികളിൽ ഒട്ടിക്കാനായി ബെവ്കോയുടെ സ്റ്റിക്കറുകൾ വ്യാജമായി നിർമ്മിച്ചെന്നാണ് കേസ്

Manichan and his wife free from the bevco  fake sticker case
Author
Thiruvananthapuram, First Published Jan 14, 2020, 10:42 PM IST

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന്റെ വ്യാജ സ്റ്റിക്കറുകൾ നിർമ്മിച്ചെന്ന കേസിൽ, കല്ലുവാതുക്കൽ വിഷമദ്യ ദുരന്തത്തിലെ പ്രതി മണിച്ചനെയും ഭാര്യയെയും മാനേജറെയും വെറുതെവിട്ടു. ഉഷ, ബാലചന്ദ്രൻ  എന്നിവരെയാണ് മണിച്ചനൊപ്പം കുറ്റവിമുക്തരാക്കിയത്. ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

രണ്ടാംതരം വിദേശ മദ്യക്കുപ്പികളിൽ ഒട്ടിക്കാനായി ബെവ്കോയുടെ സ്റ്റിക്കറുകൾ വ്യാജമായി നിർമ്മിച്ചെന്നാണ് കേസ്. കല്ലുവാതുക്കൽ മദ്യ ദുരന്ത കേസിനോട് അനുബന്ധിച്ച്  ക്രൈബ്രാഞ്ച്  തിരുവനന്തപുരം യൂണിറ്റ് ചാർജ് ചെയ്ത കേസായിരുന്നു ഇത്.

കേസിലെ ഒന്നാം പ്രതി മണിച്ചൻ സർക്കാരിനെ കബളിപ്പിച്ച് അമിതാദായം ഉണ്ടാക്കുന്നതിന് വേണ്ടി രണ്ടും മൂന്നും പ്രതികളുടെ ഒത്താശയോടെ ചിറയിൻകീഴിൽ പണ്ടകശാലയിൽ വാടകക്ക് എടുത്ത് കെട്ടിടത്തിൽ രണ്ടാം ഇനത്തിൽ പെട്ട വിലകുറഞ്ഞ മദ്യം വാങ്ങി അതിൽ ഒട്ടിക്കുന്നതിന് ബിവറേജസ് കോർപ്പറേഷന്റെതെന്ന് തോന്നിപ്പിക്കുന്ന വ്യാജ സ്റ്റിക്കറുകൾ നിർമ്മിച്ച് സൂക്ഷിച്ചിവെന്നായിരുന്നു കേസ് . പ്രതിക്ക് വേണ്ട് അഡ്വ. എം എസ് ഫൈസിയാണ് ഹാജരായത്.

Follow Us:
Download App:
  • android
  • ios