പമ്പയുടെയും കക്കാട്ടാറിന്‍റെയും തീരുത്തുള്ളവര്‍ പ്രത്യേകിച്ച് മണിയാര്‍, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികള്‍ ജാഗ്രത പാലിക്കുകയും മുന്‍കരുതല്‍ സ്വീകരിക്കുകയും വേണമെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് അറിയിച്ചു. 

പത്തനംതിട്ട: അറ്റകുറ്റ പണിയുടെ ഭാഗമായി പത്തനംതിട്ട മണിയാർ ഡാമിന്‍റെ മൂന്നും നാലും ഷട്ടറുകൾ നാളെ പുലർച്ചെ 5ന് തുറക്കും.അറ്റകുറ്റപ്പണി പൂര്‍ത്തിയാകുന്നതുവരെ ജലം പുറത്തേക്ക് ഒഴുക്കി വിടുന്നതിനാല്‍ പമ്പയാറ്റിലെയും കക്കാട്ടാറിലെയും ജലനിരപ്പ് ശരാശരി ഒരു മീറ്ററില്‍ താഴെ ഉയരുവാന്‍ സാധ്യതയുണ്ട്.