വൈദ്യുതി നിലച്ചതിനാല്‍ മുറിക്കുള്ളിലേക്ക് തീപടര്‍ന്നില്ല. മുറിയിലെ സീലിംഗിലെ സിമന്റുകള്‍ താഴേക്ക് അടര്‍ന്നുവീണു

മാന്നാര്‍: ഇടിമിന്നലേറ്റ് വൈദ്യുത ഉപകരണങ്ങള്‍ കത്തി നശിച്ചു. പാണ്ടനാട് പഞ്ചായത്ത് വന്മഴി ആറാം വാര്‍ഡില്‍ അഞ്ചനാട്ടുതറയില്‍ ഭവാനിയമ്മയുടെ വീട്ടിലാണ് ഇടിമിന്നലേറ്റ് വൈദ്യുത ഉപകരണങ്ങള്‍ കത്തി നശിച്ചത്. ശനിയാഴ്ച വൈകിട്ട് നാലിനുണ്ടായ ഇടിമിന്നലില്‍ സ്വിച്ച് ബോര്‍ഡും ഫാനും, ഇലക്ട്രേണിക് ഉപകരണങ്ങളും കത്തി.

വൈദ്യുതി നിലച്ചതിനാല്‍ മുറിക്കുള്ളിലേക്ക് തീപടര്‍ന്നില്ല. മുറിയിലെ സീലിംഗിലെ സിമന്റുകള്‍ താഴേക്ക് അടര്‍ന്നുവീണു. കുട്ടികളുള്‍പ്പെടെയുള്ള അംഗങ്ങള്‍ മുറിയില്‍ നിന്നും വെളിയിലേക്ക് ഇറങ്ങി ഓടിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.