ആലപ്പുഴ: ആലപ്പുഴ പറവൂരിൽ സ്വകാര്യ ലാബ് ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ രണ്ട് തൈക്കൽ ഷാജി (52)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കപ്പക്കട സൺറൈസ് ഗ്രൗണ്ടിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

ഇന്ന് പുലർച്ചെ നടക്കാനിറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ട് പൊലീസിനെ വിവരമറിയിച്ചത്. സമീപത്തെ പെട്രോള്‍ പമ്പിൽ നിന്നും പെട്രോള്‍ വാങ്ങി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.