കാസർകോട് ഷിറിയ റെയിൽവേ പാളത്തിന് സമീപം തലയോട്ടി അടക്കമുള്ള പുരുഷൻ്റെ അസ്ഥികൂടം കണ്ടെത്തി. 

കാസർകോട്: കാസർകോട് ഷിറിയ റെയിൽവേ പാളത്തിന് സമീപം തലയോട്ടി അടക്കമുള്ള പുരുഷൻ്റെ അസ്ഥികൂടം കണ്ടെത്തി. ഒരു വർഷമെങ്കിലും പഴക്കമുള്ള അസ്ഥികൂടമാണെന്നാണ് കരുതുന്നത്. ട്രെയിൻ തട്ടിയോ ട്രെയിനിൽ നിന്ന് വീണോ മരിച്ച ആളുടേതാകാമെന്നാണ് നിഗമനം. ബർമുഡയും ടീഷർട്ടും ധരിച്ച നിലയിലാണ്. കാട് മൂടിക്കിടന്ന പ്രദേശം വൃത്തിയാക്കിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates