Asianet News MalayalamAsianet News Malayalam

ഓടയില്‍ അറവുമാലിന്യവും ചാണകവും; വൃത്തിയാക്കാന്‍ ഫയര്‍ഫോഴ്‌സും ജെസിബിയും

ആദ്യം എത്തിയ അഗ്‌നിരക്ഷാസേന ഓടയിലേയ്ക്ക് വെള്ളം പമ്പ് ചെയ്തപ്പോള്‍ ദുര്‍ഗന്ധം വര്‍ധിച്ചതല്ലാതെ മാലിന്യം ഒഴുകിപ്പോയില്ല.
 

Manure and dung in the stream; Fire forces and JCB to clean up
Author
Alappuzha, First Published Feb 3, 2021, 6:36 PM IST

ആലപ്പുഴ: ചാത്തനാട് ജങ്ഷനിലെ ഓടയില്‍ അറവുശാലയില്‍ നിന്നുള്ള മാലിന്യം നീക്കാന്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടി. മാസങ്ങളായി ദുര്‍ഗന്ധം സഹിക്കാതായപ്പോള്‍ പരിസരവാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേനയും നഗരസഭയിലെ ശുചീകരണ തൊഴിലാളികളുമാണ് വൃത്തിയാക്കിയത്. 

ആദ്യം എത്തിയ അഗ്‌നിരക്ഷാസേന ഓടയിലേയ്ക്ക് വെള്ളം പമ്പ് ചെയ്തപ്പോള്‍ ദുര്‍ഗന്ധം വര്‍ധിച്ചതല്ലാതെ മാലിന്യം ഒഴുകിപ്പോയില്ല. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ ശുചീകരണ തൊഴിലാളികളെ വരുത്തി ഓടയില്‍ നിന്ന് ചാണകവും അറവുമാലിന്യവും കരയില്‍ കയറ്റി. ദുര്‍ഗന്ധം കാരണം ആ ജോലിയും പൂര്‍ത്തിയാക്കാന്‍ പറ്റിയില്ല. 

ദുര്‍ഗന്ധത്തെ തുടര്‍ന്ന് സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിച്ചില്ല. മാലിന്യം കെട്ടിക്കിടന്ന് ഓടയുടെ എതിര്‍വശം ലൈസന്‍സുള്ള അറവുശാല പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരാണോ ഓടയിലേയ്ക്ക് മാലിന്യം തള്ളുന്നതെന്ന് വ്യക്തമല്ല. ബുധനാഴ്ച രാവിലെയാണ് ഓടയിലെ മാലിന്യം ജെ സി ബി ഉപയോഗിച്ച് നീക്കം ചെയ്യാന്‍ ആരംഭിച്ചത്. 

Follow Us:
Download App:
  • android
  • ios