വീരണകാവ് സ്വദേശി മധുവിനെ ആക്രമിച്ച കേസിലാണ്  പൂവച്ചൽ പന്നിയോട് സ്വദേശി ഹരികൃഷ്ണനെ ഇപ്പോൾ വീണ്ടും അറസ്റ്റ് ചെയ്തത്. 

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പൂവച്ചൽ പന്നിയോട് സ്വദേശി ഹരികൃഷ്ണനെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിനെ ആക്രമിച്ചതും ജീപ്പ് അടിച്ചു തകർത്തതും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.

വീരണകാവ് സ്വദേശി മധുവിനെ ആക്രമിച്ച കേസിലാണ് ഇപ്പോൾ അറസ്റ്റിൽ ആയിരിക്കുന്നത്. കാപ്പ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെയാണ് ഹരികൃഷ്ണൻ വീണ്ടും അക്രമം നടത്തിയത് സംഭവവുമായി ബന്ധപ്പെട്ട് ഇയാളോടൊപ്പം ഉണ്ടായിരുന്ന ജയകൃഷ്ണനെ നേരത്തെ വട്ടിയൂർക്കാവിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.