Asianet News MalayalamAsianet News Malayalam

ചക്കിട്ടപാറയിലെ മാവോയിസ്റ്റ് സാന്നിധ്യം; പ്രദേശം കനത്ത ജാഗ്രതയില്‍, പരിശോധന ശക്തമാക്കി പൊലീസ്

ആധുനിക ആയുധങ്ങളടക്കം മാവോയിസ്റ്റുകളുടെ കൈയിലുണ്ടെന്നും, പ്രദേശത്ത് പരിശോധന കർശനമാക്കിയെന്നും റൂറല്‍ എസ്പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Maoist presence in chakkittapara Police tightened checking
Author
Kozhikode, First Published Sep 13, 2021, 8:47 AM IST

കോഴിക്കോട്: മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്തില്‍ പരിശോധന ശക്തമാക്കി പൊലീസും തണ്ടർബോൾട്ടും. ഒരു മാസത്തിനിടെ രണ്ട് തവണയാണ് സായുധ മാവോയിസ്റ്റ് സംഘം ജനവാസ മേഖലയിലെത്തിയത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന് മുഴുവന്‍ സമയ തണ്ടർബോൾട്ട് സുരക്ഷയൊരുക്കി. ആധുനിക ആയുധങ്ങളടക്കം മാവോയിസ്റ്റുകളുടെ കൈയിലുണ്ടെന്നും, പ്രദേശത്ത് പരിശോധന കർശനമാക്കിയെന്നും റൂറല്‍ എസ്പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം രണ്ട് സ്ത്രീകളടങ്ങുന്ന ആയുധധാരികളായ മാവോയിസ്റ്റ് സംഘമാണ് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്ലാന്‍റേഷന്‍ വാർഡിലെ പേരാമ്പ്ര എസ്റ്റേറ്റിലെത്തിയത്. എസ്റ്റേറ്റ് മതിലിലും ബസ്റ്റോപ്പിലും പോസ്റ്ററൊട്ടിച്ച സംഘം ലഘുലേഖകള്‍ വിതരണം ചെയ്തെന്നും നാട്ടുകാർ പറഞ്ഞു. റീപ്ലാന്‍റേഷന്‍റെ മറവില്‍ തോട്ടത്ത ഖനന മാഫിയകൾക്ക് വിട്ടുകൊടുക്കരുതെന്നാണ് സിപിഐ മാവോയിസ്റ്റിന്‍റെ പേരിലുള്ള പോസ്റ്ററിലുള്ളത്.

Also Read: ചക്കിട്ടപ്പാറയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം: പോസ്റ്ററുകൾ പതിച്ച് കാട്ടിലേക്ക് മടങ്ങി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios