കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻ പുഴ പരിസരത്ത് വീണ്ടും മാവോയിസ്റ്റുകളെത്തി. പുലർച്ചെ അഞ്ച് മണിയോടെയാണ് ആയുധധാരികളായ നാല് പുരുഷൻമാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘം മുത്തപ്പൻ പുഴ അങ്ങാടിയിലെത്തിയത്. കർഷകർ പണിയായുധങ്ങൾ പോരാട്ടിത്തന് ഉപയോഗിഗക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകൾ പതിച്ച ശേഷം ഇവർ മടങ്ങി. 

ടാറ്റയുടെ ഹാരിസണിന്‍റെയും കയ്യേറ്റങ്ങൾക്ക് കൂട്ട് നിൽക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ കള്ളക്കളി തിരിച്ചറിയണമെന്ന് പോസ്റ്ററിൽ പറയുന്നു .സിപിഐ നാടുകാണി ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ പതിച്ചത്. തിരുവമ്പാടി പൊലീസ് അന്വേഷം ആരംഭിച്ചിട്ടുണ്ട്.