മകന്‍റെ വിവാഹത്തിന്‍റെ സല്‍ക്കാരം വേണ്ടെന്ന് വച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം നല്‍കി സിപിഎം നേതാവ്.

വടകര: മകന്‍റെ വിവാഹത്തിന്‍റെ സല്‍ക്കാരം വേണ്ടെന്ന് വച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം നല്‍കി സിപിഎം നേതാവ്. സിപിഎം വടകര ഏരിയാ കമ്മറ്റിഅംഗം ആർ. ബാലറാം മാസ്റ്ററാണ് മകന്‍റെ വിവാഹ സൽക്കാരം മാറ്റി, രണ്ടു ലക്ഷം രൂപ ദുരിതാശ്വാസത്തിന് നല്‍കിയത്.ആർ.ബാലറാം മാസ്റ്ററുടെ മകൻ ഋത്വിക്കും ബിയാങ്കയുമാണ് വിവാഹിതരാകുന്നത്.