വയലാറിൽ ചകിരി മില്ലിന് തീപിടിച്ച് വൻ നാശനഷ്ടം. വയലാർ പഞ്ചായത്ത് എട്ടാം വാർഡിൽ പൂന്തിരിശേരി വീട്ടിൽ സികെ. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചകിരി മില്ലിൽ സൂക്ഷിച്ചിരുന്ന ചകിരിയാണ് കത്തിനശിച്ചത്. 

ചേർത്തല: വയലാറിൽ ചകിരി മില്ലിന് തീപിടിച്ച് വൻ നാശനഷ്ടം. വയലാർ പഞ്ചായത്ത് എട്ടാം വാർഡിൽ പൂന്തിരിശേരി വീട്ടിൽ സികെ. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചകിരി മില്ലിൽ സൂക്ഷിച്ചിരുന്ന ചകിരിയാണ് കത്തിനശിച്ചത്. 

വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ലോക്ക് ഡൗണിന് മുൻപായി പൊള്ളാച്ചിയാൽ നിന്ന് കൊണ്ടുവന്ന നാല് ലോഡ് ചകിരി തൊഴിലാളികൾ വരാത്തതു മൂലം മില്ലിൽ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. ചകിരി പൂർണ്ണമായും കത്തിനശിച്ചു.

ചേരത്തല - അരൂർ എന്നിവിടെങ്ങളിൽ നിന്ന് മൂന്ന് യൂണിറ്റ് അഗ്നിശമന വാഹനങ്ങൾ എത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്ക്യൂട്ടാണ് തീ പിടിക്കാൻ കാരണമായതെന്നും നാല് ലക്ഷം രൂപയുടെ നാശനഷ്ടവും സംഭവിച്ചതായി ഉടമ സികെ. ദിലീപ് പറഞ്ഞു.