കര്‍ണാടകയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കളെ മുത്തങ്ങയില്‍ വെച്ച് പിടികൂടി. മീനങ്ങാടി സ്വദേശികളായ ഇവരിൽ നിന്ന് 35.8 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
സുല്‍ത്താന്‍ബത്തേരി: മുത്തങ്ങയില്‍ വന്‍ ലഹരി വേട്ട. കര്‍ണാടകയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്നു മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. മീനങ്ങാടി സ്വദേശികളായ മൈലമ്പാടി പുത്തന്‍പുരക്കല്‍ വീട്ടില്‍ പി.വി. വൈഷ്ണവ്(20), കൃഷ്ണഗിരി അത്തിമൂല പുതിയേറ്റികണ്ടി വീട്ടില്‍ പി.കെ മുഹമ്മദ് ആഷിഖ്(21) പുളിക്കല്‍ വീട്ടില്‍ പി. ആദില്‍ റമീസ്(20) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്.

ഇന്നലെ വൈകീട്ടോടെ കര്‍ണ്ണാടകയില്‍ നിന്നും വന്ന കെ എസ്.ആര്‍ ടി സി ബസിലെ യാത്രക്കാരായ യുവാക്കളില്‍ നിന്നാണ് 35.8 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. ബെംഗളുരുവില്‍ നിന്ന് ലഹരി വാങ്ങി സംസ്ഥാനത്ത് വില്‍പ്പനക്കായി ഒളിച്ചു കടത്തുകയായിരുന്നു. മുത്തങ്ങയില്‍ നടത്തിയ പൊലീസ് പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. എസ് ഐ ജെസ്വിന്‍ ജോയ്, എ എസ് ഐമാരായ അബ്ദുള്‍ ഗഫൂര്‍, പി.എം. ഷാജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.എച്ച്. ഉനൈസ്, വി.ജെ. സ്മിജു, ശിവദാസന്‍, പ്രദീപന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ എം. മിതിന്‍, സുനില്‍ എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.


