തിരുവനന്തപുരത്ത് നിന്നും കല്‍പറ്റയിലേക്ക് പോവുകയായിരുന്ന ബസ്സിന് പിറകിലാണ് ട്രാവലര്‍ ഇടിച്ചത്. അപകടം നടന്നയുടനെ നാട്ടുകാരും താമരശ്ശേരി പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
കോഴിക്കോട്: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിന് പിറകില്‍ ട്രാവലര്‍ ഇടിച്ച് കര്‍ണാടക സ്വദേശികളായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സച്ചിന്‍, കീര്‍ത്തി എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോഴിക്കോട് താമരശ്ശേരിയിലാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്നും കല്‍പറ്റയിലേക്ക് പോവുകയായിരുന്ന ബസ്സിന് പിറകിലാണ് ട്രാവലര്‍ ഇടിച്ചത്. അപകടം നടന്നയുടനെ നാട്ടുകാരും താമരശ്ശേരി പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ പെട്ടെന്ന് തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


