സുലൈമാൻ കൈവച്ചാൽ ഏത് അനങ്ങാത്ത വണ്ടിയും പറപറക്കും. മറ്റൊരു ഇരുചക്ര വാഹനവും സുലൈമാനെ ഇത്ര കണ്ട് മോഹിപ്പിച്ചിട്ടില്ല.
പാലക്കാട്: ബജാജിന്‍റെ ചേതക് സ്കൂട്ടർ റോഡിൽ കണ്ടാൽ മലയാളിക്ക് നൊസ്റ്റാൾജിയ അടിക്കും. ഏത് പഴക്കമേറിയ കേടുപാട് പറ്റിയ ചേതക്ക് സ്കൂട്ടറും ഞൊടിയിടയിൽ നന്നാക്കിയെടുക്കുന്ന മാന്ത്രികനാണ് പാലക്കാട് തത്തമംഗലത്തെ സുലൈമാൻ. 50 ലേറെ വർഷമായി ഇദ്ദേഹം ചേതക് സ്കൂട്ടറുകൾ മാത്രമാണ് റിപ്പയർ ചെയ്യുന്നത്.
ഓയിലും സ്പെയർ പാർട്സുകളും നിറഞ്ഞ തത്തമംഗലം ടൌൺ സൌത്ത് സ്റ്റാൻറിലെ വർക്ക് ഷോപ്പ്. ഇതാണ് സുലൈമാന്‍റെ പണിപ്പുര. സുലൈമാൻ കൈവച്ചാൽ ഏത് അനങ്ങാത്ത വണ്ടിയും പറപറക്കും. മറ്റൊരു ഇരുചക്ര വാഹനവും സുലൈമാനെ ഇത്ര കണ്ട് മോഹിപ്പിച്ചിട്ടില്ല. ചേതകിനെ മറന്ന് മറ്റൊരു പണിയും ഏറ്റെടുക്കാറുമില്ല. പൊന്നുപോലെ കൊണ്ട് നടക്കുന്ന സ്കൂട്ടറിന് എന്ത് പറ്റിയാലും നാട്ടുകാർ സുലൈമാനടുത്തേക്ക് ഓടിയെത്തും.
കിട്ടുന്നതെന്തും എടുത്തു ഫിറ്റ് ചെയ്യുന്ന പതിവില്ല സുലൈമാന്. അസ്സൽ പാർട്സുകൾ മാത്രം. വാഷർ പോലും മാറ്റിയിടുകയില്ല. ചേതകിൻറെ നിത്യകാമുകൻറെ സഞ്ചാരം ലാമ്പ്രട്ടയിലാണ്. 50 വർഷമായി കൂടെയുണ്ട്. മോഹവില കൊടുത്താലും സുലൈമാൻ തരില്ല.
മിസ്‌രിൽ നിന്നും മിന്നുകെട്ടി മലപ്പുറത്തേക്കൊരു മരുമകൾ; വഴിത്തിരിവായത് 2021ലെ ഈജിപ്ത് യാത്ര

