മെഡിക്കൽ വിദ്യാർത്ഥിയായ കോട്ടോപ്പാടം സ്വദേശി മുഹമ്മദ്‌ ഫർഹാൻ (22) ആണ് മരിച്ചത്.  

പാലക്കാട്: ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മെഡിക്കൽ വിദ്യാർത്ഥിയായ കോട്ടോപ്പാടം സ്വദേശി മുഹമ്മദ്‌ ഫർഹാൻ (22) ആണ് മരിച്ചത്.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു മുഹമ്മദ്‌ ഫർഹാൻ. മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്.

അതിനിടെ, കണ്ണൂർ തളിപ്പറമ്പിൽ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന കുട്ടി മരിച്ചു. അഞ്ച് വയസ്സുകാരി ജിസ ഫാത്തിമ ആണ് മരിച്ചത്. കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് തിരുവട്ടൂർ അങ്കണവാടി റോഡിലെ അറാഫത്തിന്റെ വീട് പൊളിക്കുന്നതിനിടെയാണ് ചുവർ തകർന്ന് വീണത്. അപകടത്തിൽ അറാഫത്തിന്റെ മകൻ പത്ത് വയസുകാരനായ ആദിൽ, ബന്ധുവായ ഒൻപത് വയസുകാരി ജിസ ഫാത്തിമ എന്നിവർക്ക് പരിക്കേറ്റു. ജിസ ഫാത്തിമയുടെ നില അതീവ ഗുരുതരമായിരുന്നു. 

Read Also: കണ്ണൂരിൽ തുണിക്കടയില്‍ തീപിടുത്തം; വിഷുവിനെത്തിച്ച വസ്ത്രങ്ങളും പണവും കത്തിയമർന്നു; 10 ലക്ഷം രൂപയുടെ നഷ്ടം