അഗ്നിരക്ഷാസേനയെത്തി അസ്ലമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കോഴിക്കോട്: ആലപ്പുഴ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കോഴിക്കോട് പാലക്കോട്ട് വയലിലെ കുളത്തില്‍ നീന്താനിറങ്ങിയ മുഹമ്മദ് അസ്ലം ആണ് മുങ്ങി മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് 22കാരനായ ഹമ്മദ് അസ്ലം. അമ്പലപ്പുഴ, കാക്കാഴം സ്വദേശി അബ്ദുള്‍ മജീദിന്‍റെയും ജമീലയുടെയും മകനാണ്. അഗ്നിരക്ഷാസേനയെത്തി അസ്ലമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.