മംഗളൂരു യെനപ്പോയ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയാണ് ഇർഫാൻ. കുറുമാത്തൂരിൽ സഹപാഠിയുടെ വീട്ടിലെത്തിയപ്പോഴാണ് അപകടം നടന്നത്

കണ്ണൂർ: കുറുമാത്തൂർ പുഴയിൽ തോണി മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. തൃശൂർ കുന്നംകുളം സ്വദേശി ഇർഫാൻ(21) ആണ് മരിച്ചത്. മംഗളൂരു യെനപ്പോയ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയാണ് ഇർഫാൻ. കുറുമാത്തൂരിൽ സഹപാഠിയുടെ വീട്ടിലെത്തിയപ്പോഴാണ് അപകടം നടന്നത്. ഇർഫാനൊപ്പം തോണിയിലുണ്ടായിരുന്ന മൂന്ന് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred