രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം വൈകിട്ടോടെ പൊഴിയില്‍ കുളിക്കാനിറങ്ങുന്നതിനിടെ മൂവരും അപകടത്തില്‍പ്പെടുകയായിരുന്നു.
ആലപ്പുഴ: തോട്ടപ്പള്ളി പൊഴിയിൽ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർഥിയെ കാണാതായി. കായംകുളം കൃഷ്ണപുരം പനയ്ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്റെയും രാധാമണിയുടെയും ഏകമകന്‍ ദേവനാരായണനെയാണ് (19) ഒഴിക്കില്‍പ്പെട്ട് കഴിഞ്ഞദിവസം കാണാതായത്. മധുരയില്‍ ഫോറന്‍സിക് വിദ്യാര്‍ഥിയാണ്. അവധിക്ക് നാട്ടില്‍ വന്നതായിരുന്നു ദേവനാരായണന്‍. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം വൈകിട്ടോടെ പൊഴിയില്‍ കുളിക്കാനിറങ്ങുന്നതിനിടെ മൂവരും അപകടത്തില്‍പ്പെടുകയായിരുന്നു.
ദേവനാരയണനൊപ്പം ഉണ്ടായിരുന്ന റിബിന്‍, ദിഖില്‍ എന്നിവരെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി കരക്കെത്തിച്ചു. എന്നാല്‍ ദേവനാരായണനെ രക്ഷിക്കാനായില്ല. ഇവര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ശക്തമായ ഒഴുക്ക് പ്രതിബന്ധം സൃഷ്ടിച്ചു. തുടര്‍ന്ന് കോസ്റ്റല്‍ പൊലീസ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ച് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിരിക്കുകയാണ്. ഇവരുടെ സഹായത്തിന് നേവിയില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധരും എത്തിയിട്ടുണ്ട്.
പെരുന്നാളിന് ബന്ധുവീട്ടിലെത്തിയ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു
കോഴിക്കോട്: പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ബന്ധുവീട്ടിൽ വിരുന്നിനെത്തിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. മാനിപുരം ആറങ്ങോട് ആയപ്പൊയിൽ സുബൈറിന്റെ മകൻ സിനാൻ (14) ആണ് മരിച്ചത്. കുന്ദമംഗലം താളികുണ്ട് ഭാഗത്ത് ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. മറ്റുകുട്ടികൾക്കൊപ്പം പുഴയിൽ ഇറങ്ങിയപ്പോൾ മുങ്ങിപ്പോവുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
