മാന്നാർ: ലോക്ക് ഡൗണില്‍ രാജ്യത്തെ പൊതുഗതാത സംവിധാനങ്ങള്‍ നിലച്ചതോടെ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള മരുന്ന് എത്തിച്ചത് ഹെലികോപ്റ്ററില്‍. ക്യാൻസർ രോഗികൾക്ക് അത്യാവശ്യ മരുന്നുകളുമായി ബാംഗ്ലൂർ നിന്നുള്ള ഹെലികോപ്റ്റർ പരുമലയിലാണ് എത്തിയത്. 

മാന്നാർ പരുമല സെന്റ് ഗ്രീഗോറിയോസ് ക്യാൻസർ സെന്ററിലെ രോഗികൾക്ക് ഉള്ള അത്യാവശ്യ മരുന്നുകളുമായി ബാംഗ്ലൂർ നിന്നുള്ള ഹെലികോപ്റ്റർ ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെ പരുമല ദേവസ്വം ബോർഡ്‌ പമ്പ കോളേജ് ഗ്രൗണ്ടിൽ പറന്നിറങ്ങി. ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന തുമ്പി ഹെലി ടാക്സിയുടെ ഹെലോക്കോപ്റ്ററിലാണ് മരുന്നുകൾ പരുമലയിൽ എത്തിച്ചത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അതിർത്തികൾ എല്ലാം അടച്ചതിനെ തുടർന്നാണ് വ്യോമഗതാഗത മാർഗത്തിലൂടെ മരുന്നുകൾ എത്തിച്ചത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക