Asianet News MalayalamAsianet News Malayalam

പ്രൊഫ. മീരാക്കുട്ടി സ്മാരക ആശാൻ@150 പുരസ്കാരം പ്രവീണിന്, പുരസ്കാരം ആശാൻ കവിതാ പഠനത്തിന്

പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായിരുന്ന പ്രൊഫ. പി മീരാക്കുട്ടിയുടെ ആറാം ചരമ വാർഷികത്തോടനുബന്ധിച്ചാണ് അവാർഡ് പ്രഖ്യാപിച്ചത്

Meerakutty Award for research scholar etj
Author
First Published Dec 28, 2023, 2:20 PM IST

തിരുവനന്തപുരം: മഹാകവി കുമാരനാശാൻ്റെ നൂറ്റമ്പതാം ജന്മവാർഷികം പ്രമാണിച്ച് പ്രൊഫസർ പി മീരാക്കുട്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ആശാൻ@150  യുവസാഹിത്യ പുരസ്കാരത്തിന്  പ്രവീൺ കെ ടി അർഹനായി.  'ജ്ഞാനോദയത്തിന്റെ കേരളപരിസരം' എന്ന ആശാൻ കവിതാ പഠനത്തിനാണ് അവാർഡ്. പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായിരുന്ന പ്രൊഫ. പി മീരാക്കുട്ടിയുടെ ആറാം ചരമ വാർഷികത്തോടനുബന്ധിച്ചാണ് അവാർഡ് പ്രഖ്യാപിച്ചത്. 

25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് വിജയിക്കു നൽകുന്നത്. ഡോ. എം. ലീലാവതി  അധ്യക്ഷയും  ഡോ. എൽ. തോമസുകുട്ടി,  ഡോ. ആർ. സുരേഷ്   എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിർണയം നടത്തിയത്. 35 വയസ്സിൽ താഴെയുള്ളവരിൽ  നിന്നാണ് അവാർഡിന് കൃതികൾ ക്ഷണിച്ചത്. കാലിക്കറ്റ് സർവകലാശാല മലയാള- കേരള പഠന വിഭാഗത്തിൽ ഗവേഷകനാണ് പ്രവീൺ. കുമാരനാശാന്റെ കവിതകളുടെ സാമൂഹിക പ്രസക്തിയെയും അദ്ദേഹത്തിന്റെ വ്യക്തി മഹത്വത്തെയും സമഗ്രമായി വിലയിരുത്തുന്ന പഠനമാണ് 'ജ്ഞാനോദയത്തിന്റെ കേരളപരിസരം' എന്ന് കമ്മറ്റി വിലയിരുത്തി. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios