ബെംഗലുരു: ക്രിസ്തുമസ് സന്ദേശവുമായി ബെംഗളൂരുവിലെ വിശ്വാസികൾ തയാറാക്കിയ മെഗാ വെർച്വല്‍ ക്വയർ ശ്രദ്ദേയമാകുന്നു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ ബെംഗളൂരു ഭദ്രാസനത്തിന്‍റെ നേതൃത്വത്തിലാണ് 325 പേർ ചേർന്ന് മൊബൈലിലൂടെ ക്വയർ സംഘടിപ്പിച്ചത്.

സ്വർഗത്തില്‍ എന്നർത്ഥം വരുന്ന ബഷ്മയോ എന്ന പേരിലാണ് വെർച്വല്‍ ക്വയർ സംഘടിപ്പിച്ചത്. 25 വൈദികരും, 300 വിശ്വാസികളുമാണ് ക്വയറിന്‍റെ ഭാഗമായത്. മൊബൈലുപയോഗിച്ചാണ് എല്ലാവരും പാടിയത് റെക്കോർഡ് ചെയ്തതെന്ന് സഭാധികൃതർ അറിയിച്ചു.

കൊവിഡ് പ്രതിസന്ധിക്കിടെയുള്ള ക്രിസ്മസ് കാലത്ത് മനുഷ്യമനസുകൾക്ക് പുതുജീവന്‍ നല്‍കാനാണ് ഇങ്ങനെ ചടങ്ങ് സംഘടിപ്പച്ചത്. മലങ്കര സഭാ ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ വെർച്വല്‍ ക്വയർ സംഘടിപ്പിക്കുന്നത്.