കല്ലമ്പലം കടുവയിൽ തോട്ടയ്ക്കാട് വാടകവീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയ മൂന്ന് യുവാക്കളെ ഡാൻസാഫ് സംഘം പിടികൂടി. ഇവരുടെ വാഹനത്തിൽ നിന്ന് അഞ്ച് ഗ്രാമിൽ കൂടുതൽ എംഡിഎംഎ കണ്ടെടുത്തു. ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

തിരുവനന്തപുരം: കല്ലമ്പലം കടുവയിൽ തോട്ടയ്ക്കാട് വാടകവീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിവന്ന മൂന്ന് യുവാക്കളെ ഡാൻസാഫ് സംഘം പിടികൂടി. ആറ്റിങ്ങൽ കിഴിവിലം പറയത്തുകോണം ശാന്തിനഗര്‍ സമീറാമന്‍സിലില്‍ മൻസീർ (38) , പെരുംകുളം, മാളവികപൊയ്ക സല്‍മാന്‍ മന്‍സിലില്‍ സൽമാൻ (27), കടയ്ക്കാവൂര്‍, മണ്ണാത്തിമൂല, വിളയില്‍പടിക്കല്‍ വീട്ടില്‍ രാജ്‌മോൻ(37) എന്നിവരാണ് പിടിയിലായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെ ഉച്ചയോടെ സംശയാസ്പദമായ സാഹചര്യത്തിൽ ഇവരുടെ വീടിന് സമീപത്തേക്കെത്തിയ വാഹനം പരിശോധിച്ചപ്പോഴായിരുന്നു അഞ്ച് ഗ്രാമിൽ കൂടുതൽ എംഡിഎംഎ കണ്ടെത്തിയത്. പിന്നാലെ ഡാൻസഫ് സംഘം വിശദമായ പരിശോധന നടത്തിയെങ്കിലും കൂടുതലായി ഒന്നും കണ്ടെത്തിയില്ല. ഇവർക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് കല്ലമ്പലം പൊലീസ് അറിയിച്ചു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു..

പിടിയിലായ പ്രതികൾ