ആദ്യം ആശുപത്രിയില്‍ പരാക്രമം നടത്തി യുവാവിനെ മയക്കാനുള്ള ശ്രമത്തിനിടയില്‍ ഇറങ്ങി ഓടി. അശുപത്രിക്ക് സമിപത്തായി പാര്‍ക്ക് ചെയ്യതിരുന്ന ഒരുകാറിന്‍റെ ചില്ല് തകര്‍ത്തു. 

കൊല്ലം; ജില്ലാ ആശുപത്രിയില്‍ മനോരോഗ ചികിത്സക്ക് എത്തിച്ച യുവാവ് നടത്തിയ ആക്രമണത്തില്‍ നടുങ്ങി കൊല്ലം നഗരം.വഴിയരികില്‍ പാര്‍ക്ക് ചെയ്ത കാറുകള്‍ക്കും വീടിന് നേരെയും ആക്രമണം നടത്തി. അസം സ്വദേശിയാണ് യുവാവ്. ശക്തികുളങ്ങരയിലെ ,ചെമ്മീന്‍ ഫാക്ടറിയില്‍ ജോലിക്ക് എത്തിയതായിരുന്ന അസാം സ്വദേശിയായ യുവാവ്. ഒരാഴ്ച മുന്‍പ് എത്തിയ യുവാവിന് മാനസിക പ്രശനം ഉണ്ടെന്ന് മനസ്സിലാക്കിയതോടെ ഇന്നലെ വൈകുന്നേരമാണ് കൊല്ലം ജില്ലാആശുപത്രിയില്‍ എത്തിച്ചത്. 

ആദ്യം ആശുപത്രിയില്‍ പരാക്രമം നടത്തി യുവാവിനെ മയക്കാനുള്ള ശ്രമത്തിനിടയില്‍ ഇറങ്ങി ഓടി. അശുപത്രിക്ക് സമിപത്തായി പാര്‍ക്ക് ചെയ്യതിരുന്ന ഒരുകാറിന്‍റെ ചില്ല് തകര്‍ത്തു. തുടര്‍ന്ന് ആശുുപത്രിക്ക് സമിപത്തുള്ള ,ഡോ. മോഹന്‍ നായരുടെ വിടിന്‍റെ മതില്‍ ചാടികടന്നു വാതില്‍ പൊളിച്ച്. അകത്തുകടന്നു. വീട്ടില്‍ ഉണ്ടായിരുന്ന മൂന്ന് കറുകള്‍ കമ്പിപാര ഉപയോഗിച്ച് അടിച്ച് തകര്‍ത്തു.

അയല്‍വാസികളും പൊലീസുമെത്തിയാണ് യുവാവിനെ കീഴ്പ്പെടുത്തിയത്. ചില്ല് വാതില്‍ തകര്‍ക്കുന്നതിനിടയില്‍ അയാളുടെ മുഖത്തിന് പരുക്ക് പറ്റിയിടുണ്ട്. പൊലീസ് പിടികൂടിയ യുവാവിനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം തിരുവനന്തപുരത്തെ മനോരോഗ ആശുപത്രിയിലേക്ക് മാറ്റി.