മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കർണാടക ആർടിസി ബസ്സിലായിരുന്നു പ്രതി ഉണ്ടായിരുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മെത്തെഫെറ്റമിൻ കിട്ടിയത്.

കൽപ്പറ്റ: വയനാട് മുത്തങ്ങയിൽ വാഹന പരിശോധനയ്ക്കിടെ മെത്താഫെറ്റമിൻ പിടികൂടി. 1.5 ഗ്രാം മെത്താഫെറ്റമിനുമായി വടകര സ്വദേശി മുഹമ്മദ് സിജാദാണ് പിടിയിലായത്. മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കർണാടക ആർടിസി ബസ്സിലായിരുന്നു പ്രതി ഉണ്ടായിരുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മെത്തെഫെറ്റമിൻ കിട്ടിയത്. 

പ്രതിയെ അറസ്റ്റിന് ശേഷം തുടർ നടപടിക്കായി സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫീസർക്ക് കൈമാറി. എക്സൈസ് ഇൻസ്‌പെക്ടർ തമ്പി എ. ജി, പ്രിവന്റീവ് ഓഫീസർമാരായ മനോജ് കുമാർ പി.കെ, കൃഷ്ണൻ കുട്ടി പി, സിഇഒമാരായ മഹേഷ് കെ എം, രാജീവൻ കെ.വി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. 

വെളുക്കാന്‍ ക്രീം, ബാധിച്ചത് വൃക്ക രോഗം'; അന്വേഷണം ഊര്‍ജിതമാക്കിയെന്ന് മലപ്പുറം ഡ്രഗ്‌സ് കണ്‍ട്രോളര്‍

ഫോട്ടോസ്റ്റാറ്റ് കട പ്രസ് ആക്കി, കളര്‍ പ്രിന്‍റര്‍ ഉപയോഗിച്ച് ലോകകപ്പ് ടിക്കറ്റ് നിര്‍മ്മാണം; സംഘം പിടിയില്‍

https://www.youtube.com/watch?v=Ko18SgceYX8