സഞ്ചരിച്ച കാറിന്റെ സീറ്റിനടിയില്‍ രഹസ്യ അറയുണ്ടാക്കിയാണ് പണം ഒളിപ്പിച്ചിരുന്നത്. പണത്തിന്‍റെ ഉറവിടംസംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.

കോഴിക്കോട്: പേരാമ്പ്രയില്‍ രേഖകളില്ലാതെ കടത്തിയ 73 ലക്ഷം രൂപയുമായി രണ്ടു പേര്‍ പിടിയില്‍. കൊടുവള്ളി സ്വദേശികളായ അലി ഇര്‍ഷാദ്, സഫ് വാന്‍ എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പേരാമ്പ്ര പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. ഇരുവരും സഞ്ചരിച്ച കാറിന്റെ സീറ്റിനടിയില്‍ രഹസ്യ അറയുണ്ടാക്കിയാണ് പണം ഒളിപ്പിച്ചിരുന്നത്. പണത്തിന്‍റെ ഉറവിടംസംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.