Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് ഒരു കോടിയുടെ ലഹരി വേട്ട

ലാബുകളിൽ മാത്രം തയ്യാറാക്കുന്ന ഈ ലഹരിവസ്തു വൻകിട പാർട്ടിയിൽ വിതരണത്തിനായി കൊണ്ടുവന്നതായി സംശയിക്കുവെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. ഒരു കോടി വിലവരുന്ന മെത്താക്വയ്ലോണ്‍ (Methaqualone) എന്ന ലഹരിവസ്തുവാണ് പിടികൂടിയത്.

Methaqualone arrest in thiruvananthapuram
Author
Thiruvananthapuram, First Published Jul 31, 2018, 3:51 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരിമരുന്ന് വേട്ട. മെത്താക്വയ് ലോണെന്ന നിരോധിത മരുന്നു വിൽക്കാനെത്തിയ നാലുപേരാണ് പിടിയിലായത്. അന്തർദേശീയ മാ‍ർക്കറ്റിൽ ഒരു കോടി രൂപ വിലവരുന്ന ലഹരിവസ്തുവാണിതെന്ന് സിറ്റി പൊലീസ് കമ്മീഷണർ പി.പ്രകാശ് പറഞ്ഞു.

തലസ്ഥാനത്ത് ആദ്യമായാണ് മെത്താ ക്വയ് ലോണെന്ന ലഹരിവസ്തു പിടികൂടുന്നത്. അമേരിക്കന്‍ നിയന്ത്രിത മരുന്നുകളുടെ പട്ടികയിലുള്ള മിത് എന്നറിയപ്പെട്ട മെത്ത ക്വയ് ലോണ്‍ ഇന്ത്യയില്‍‌ നിരോധിച്ചിട്ടുണ്ട്. മയക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഈ മരുന്നിൻറെ തരികളാണ് ലഹരിക്കടമപ്പെട്ടവർ ഉപയോഗിക്കുന്നത്.

വിലപിടിപ്പുള്ള ഈ ലഹരി വസ്തു പ്രത്യേക തയ്യാറാക്കിയ ലാബുകളില്‍ നിന്നോ അല്ലെങ്കിൽ വിദേശത്തു നിന്നോ ആകാം എത്തിയതെന്ന് പൊലീസ് സംശിയിക്കുന്നു,. ആറ്റിങ്ങൽ സ്വദേശിയായ ശശിധരൻ, അനിൽകുമാ‍ർ, ചിറയൻകീഴ് സ്വദേശി നഹാസ്, ഷാജി എന്നിവരാണ് ഒരു കിലോ ലഹരിവസ്തുവുമായി ബാർട്ടണ്‍ഹിൽ പാർക്കിലെത്തിയത്. ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയായിരുന്ന ഷാഡോ പൊലീസാണ് നാലുപേരെയും പിടികൂടിയത്.

നാഹസും ശശിധരനും അനിൽകുമാറും മയക്കുമരുന്നു കേസുകളിൽ നേരത്തെ പ്രതികളായവരാണ്. ഇത്ര വിലപിടിപ്പുള്ള മരുന്ന് ലഹരിപാ‍ർട്ടികളിലേക്ക് കൊണ്ടുവന്നുവെന്നതാണ് സംശയം. മാലിക്കരിൽ നിന്നും കോടികള്‍ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ പിടികൂടിയിരുന്നു, ഇപ്പോള്‍ നിരോധിതമരുന്നും. തലസ്ഥാനത്ത് വൻ ലഹരിമാഫിയ താവളമുറപ്പിക്കുന്നുവെന്നാണ് പൊലീസിനു കിട്ടുന്നവിവരം. 

Follow Us:
Download App:
  • android
  • ios