മയ്യില്‍ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം സുചിത്രയുടെ വാട്സപ്പ് സന്ദേശത്തിലാണ് ഭീഷണി

കോഴിക്കോട്: സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എം വി ഗോവിന്ദൻ നയിക്കുന്ന സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ തൊഴിലുറപ്പ് തൊഴിലാളികൾ നിർബന്ധമായും പങ്കെടുക്കണമെന്ന് നിർദ്ദേശം. പങ്കെടുക്കാത്ത തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അടുത്ത മാസം മുതല്‍ തൊഴിലുണ്ടാകില്ലെന്ന് ഭീഷണിയും ഉണ്ട്. മയ്യില്‍ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം സുചിത്രയുടെ വാട്സപ്പ് സന്ദേശത്തിലാണ് ഭീഷണി. തൊഴിലാളികള്‍ അടങ്ങിയ വാട്സ്പ്പ് ഗ്രൂപ്പിലാണ് സന്ദേശം അയച്ചത്.

YouTube video player

സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര ഇന്നും കോഴിക്കോട് ജില്ലയിൽ പര്യടനം തുടരും. രാവിലെ കല്ലാച്ചിയിലാണ് ആദ്യ പരിപാടി. തുടർന്ന് ആയഞ്ചേരി, വടകര , കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തും. കോഴിക്കോട് കടപ്പുറത്താണ് സമാപനം. പന്ത്രണ്ട് കേന്ദ്രങ്ങളിലാണ് ജില്ലയിൽ സ്വീകരണം നൽകുക.