കുട്ടിക്ക് ശീതളപാനീയങ്ങളും ആഹാരസാധനങ്ങളും മിഠായിയും പണവും നല്‍കിയാണ് ഇയാള്‍ ലൈംഗിക ചൂഷണത്തിനിരയാക്കിയത്.
പരവൂര്‍: പന്ത്രണ്ടുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കുറ്റത്തിന് കൊല്ലം കലയ്ക്കോട് സ്വദേശിയായ നാല്‍പ്പത്തിരണ്ടുകാരന്‍ അറസ്റ്റില്‍. പെരുങ്കളം വയലില്‍ ബാവു മന്ദിരത്തില്‍ ഹനൂക്കിനെയാണ് പോസ്കോ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിക്ക് ശീതളപാനീയങ്ങളും ആഹാരസാധനങ്ങളും മിഠായിയും പണവും നല്‍കിയാണ് ഇയാള്‍ ലൈംഗിക ചൂഷണത്തിനിരയാക്കിയത്. കുട്ടി അവശനായിരിക്കുന്നത് കണ്ട് രക്ഷകര്‍ത്താക്കള്‍ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ഇതോടെ രക്ഷകര്‍ത്താക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവം പുറത്തായതോടെ പൊലീസ് പിടിക്കാതിരിക്കാന്‍ പ്രതി ഹനൂക്ക് തിരുവനന്തപുരം മെഡിക്കല്‍ക്കോളേജ് ആശുപത്രിയിലും പിന്നീട് നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും ചികിത്സയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച പൊലീസ് ഡിസ്ചാര്‍ജ്ജായ അന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെ്യതു.
