മേലെ പട്ടാമ്പി സിഗ്നൽ ജംഗ്ഷനിൽ നിർത്തിയിട്ട ലോറിയുടെ പിൻവശത്തെ ടയറിന് മുന്നിലേക്ക് ഇയാൾ എടുത്ത് ചാടുന്നതായി സിസിടിവിയിൽ കാണാം.

പാലക്കാട്‌: പാലക്കാട്‌ മേലെ പട്ടാമ്പിയിൽ ലോറിക്ക് അടിയിലേക്ക് ചാടി മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. കൊപ്പം പുലാശ്ശേരി സ്വദേശി സുകുമാരൻ ആണ് മരിച്ചത്.

ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് സംഭവം. മേലെ പട്ടാമ്പി സിഗ്നൽ ജംഗ്ഷനിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി. സുകുമാരൻ ലോറിക്ക് അരികിലേക്ക് വരുന്നു. ലോറിയുടെ അടുത്ത് നിൽക്കുന്നു. സിഗ്നൽ കിട്ടിയതും ലോറി മുന്നോട്ട് നീങ്ങുന്നതിനിടയിൽ ഇയാൾ പിൻടയറിന് മുന്നിലേക്ക് ചാടി. 

സുകുമാരൻ്റെ ദേഹത്ത് കൂടി ലോറി കയറി ഇറങ്ങി. സംഭവ സ്ഥലത്ത് വച്ച് തന്നെ സുകുമാരൻ മരിച്ചു. ആത്മഹത്യ എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗനം. മറ്റ് സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് വിശദാംശങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ഹെൽപ് ലൈൻ നമ്പര്‍: 1056, 0471-2552056)

YouTube video player