വട്ടവട്ടയിൽ ആൾക്കൂട്ടം മദ്ധ്യവയസനെ മർദ്ദിച്ച് അവശനാക്കി. വട്ടവട സ്വദേശി ഇസൈതമിഴൻ [42] നാണ് മർദ്ദനമേറ്റത്. യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം ഇയാളെ മർദ്ദിച്ചത്. 

ഇടുക്കി: വട്ടവട്ടയിൽ ആൾക്കൂട്ടം മദ്ധ്യവയസനെ മർദ്ദിച്ച് അവശനാക്കി. വട്ടവട സ്വദേശി ഇസൈതമിഴൻ [42] നാണ് മർദ്ദനമേറ്റത്. യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം ഇയാളെ മർദ്ദിച്ചത്. ശനിയാഴ്‌ച രാത്രിയോടെയാണ് സംഭവം. ഞായറാഴ്ച ഉച്ചയോടെ ദേവികുളം എസ്.ഐയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ആവശ്യപ്പെട്ടതനുസരിച്ചാണ് നാട്ടുകാർ ഇസൈതമിഴനെ പൊലീസിന് വിട്ടുകൊടുത്തത്. നാട്ടുകാരുടെ മര്‍ദ്ദനത്തേ തുടര്‍ന്ന് അവശനിലയിലായിരുന്ന ഇയാളെ പൊലീസ് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.