തിരുവനന്തപുരം: മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുല്ലൂർമുക്ക് ഇടയിലരികത്ത് വീട്ടിൽ പരേതരായ അബ്ദുൽ ഖാദറിന്റെയും അബൂസാ ബീവിയുടെയും മകൻ സൈഫുദ്ദീൻ (52) ആണ് മരിച്ചത്. ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്ക് താമസിക്കുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം രാവിലെ വൈരമല തോട്ടത്തു വീട്ടിൽ നിലത്ത് പായയിൽ മരിച്ചുകിടക്കുന്നതായാണ് സുഹൃത്ത് കണ്ടെത്തിയത്.

മരം മുറിക്കാനും കൂലിപ്പണിക്കും മറ്റും പോകുന്ന സൈഫുദ്ദീൻ ഇവിടെ ഒറ്റയ്ക്കായിരുന്നു താമസം. പതിവ് പോലെ ജോലിക്ക് പോകാനായി സുഹൃത്ത് വന്നു വിളിക്കുമ്പോഴാണ് സംഭവം അറിയുന്നത്. കല്ലമ്പലം പൊലീസെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: നദീറ. മകൾ: ഷീജ.

Read Also: ആദിവാസി യുവാവിനെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മൂന്ന് ആത്മഹത്യകള്‍; അമിത മദ്യാസക്തി അത്രയും അപകടമോ?

വിധി പ്രസ്താവിക്കാനിരിക്കെ പരാതിക്കാരിയുടെ വീട്ടുമുറ്റത്ത് പ്രതി തൂങ്ങിമരിച്ചു