ആലപ്പുഴ:  എടിഎം കാര്‍ഡ് ഉപയോഗിച്ചു പണം കവര്‍ന്ന ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. കറ്റാനത്ത് തയ്യല്‍ തൊഴിലാളിയായ ഡല്‍ഹി സ്വദേശി രവി റായി(40) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കേരള ഗ്രാമീണ്‍ ബാങ്ക് കറ്റാനം ശാഖയുടെ എടിഎം കൗണ്ടറില്‍ നിന്ന് നാല് തവണയായി 65,000 രൂപ ഇയാള്‍ പിന്‍വലിച്ചു. വീട്ടമ്മയായ ഇലിപ്പക്കുളം കാരൂര്‍ താഴെ വീട്ടില്‍ പങ്കജാക്ഷിയുടെ നഷ്ടപ്പെട്ട എടിഎം കാര്‍ഡ് ഉപയോഗിച്ചാണ് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയത്.

ഇതിനെ തുടര്‍ന്നു കുറത്തികാട് പൊലീസിന് നല്‍കിയ പരാതിയില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ കറ്റാനത്തു നിന്ന് സിഐ ബി. സാബു, എസ് ഐ വി. ബിജു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. വീട് നിര്‍മാണത്തിനായുളള അക്കൗണ്ടില്‍ നിന്നാണ് പ്രതി പണം അപഹരിച്ചത്.