കോഴിക്കോട്: ഉത്തര്‍പ്രദേശ് സ്വദേശിയായ അതിഥിതൊഴിലാളിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മടവൂര്‍ ആരാമ്പ്രത്ത് വാടക മുറിയില്‍ താമസിക്കുന്ന ഉത്തര്‍ പ്രദേശ് ലാലാബാഗ് കനേട്ട സ്വദേശി മുഹമ്മദ് ഷാഹിദി(49)നെയാണ് ബുധനാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആരാമ്പ്രത്ത് ബാര്‍ബര്‍ഷോപ്പ് തൊഴിലാളിയായ ഇദ്ദേഹം അഞ്ചുമാസം മുമ്പാണ് ഇവിടെ എത്തിയത്.

രാവിലെ ഏറെ സമയമായിട്ടും  പുറത്ത് കാണാത്തതിനെ തുടര്‍ന്ന് മുറി പരിശോധിച്ചപ്പോഴാണ് മുഹമ്മദ് ഷാഹിദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുന്നമംഗലം പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇയാളുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്.