കണ്ണൂർ ചേപ്പറമ്പിലാണ് നായയെ വെട്ടി പരിക്കേൽപ്പിച്ചത്. ഏറെ നേരം ചോരയൊലിപ്പിച്ച് ഓടിയ നായ പിന്നീട് ചത്തു. നായയെ വെട്ടിയ അതിഥി തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കണ്ണൂര്‍: എറണാകുളം തൃക്കാക്കരയിലെ സംഭവത്തിന് പിന്നാലെ കേരളത്തില്‍ വീണ്ടും തെരുവ് നായയോട് കൊടും ക്രൂരത. കണ്ണൂർ ചേപ്പറമ്പിലാണ് നായയെ വെട്ടി പരിക്കേൽപ്പിച്ചത്. ഏറെ നേരം ചോരയൊലിപ്പിച്ച് ഓടിയ നായ പിന്നീട് ചത്തു. നായയെ വെട്ടിയ അതിഥി തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
നേരത്തെ, തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവം കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കാക്കനാട് മുന്നു നായകളെ പിടികൂടി തല്ലികൊല്ലുന്ന ദൃശ്യങ്ങള്‍ നാട്ടുകാര്‍ പൊലീസിന് നല്‍കിയതോടെയായിരിന്നു ആ സംഭവങ്ങള്‍ പുറംലോകം അറിഞ്ഞത്. മാലിന്യസംഭരണ കേന്ദ്രത്തില്‍ മുന്ന് നായകളെ കണ്ടെത്താനെത്തിയ അന്വേഷണ സംഘത്തിന് ലഭിച്ചത് മുപ്പതിലധികം ജഡങ്ങളാണ്.
തുടര്‍ന്ന് തെരുവ് നായ്ക്കളെ സംരക്ഷിക്കാനായി നടപടികൾ സ്വീകരിക്കാൻ തൃക്കാക്കര നഗരസഭയ്ക്ക് തുടര്‍ന്ന് കോടതി നിർദ്ദേശം നൽകിയിരുന്നു. തെരുവിൽ അലഞ്ഞു തിരിയുന്ന നായകൾക്ക് ഭക്ഷണം കിട്ടാത്തത് കൊണ്ടാണ് അവ അക്രമാസക്തമാകുന്നത്. അതിനാൽ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാനുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും കോടതി പറഞ്ഞിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
