Asianet News MalayalamAsianet News Malayalam

രണ്ടാഴ്ച കൂടുമ്പോൾ വിമാനത്തിൽ നാട്ടിലേക്ക്, മടങ്ങുമ്പോൾ ലക്ഷ്യം വേറെ; ഇതരസംസ്ഥാന തൊഴിലാളി കൊച്ചിയിൽ പിടിയിൽ

രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇരുവരും എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ചോദ്യം ചെയ്തപ്പോൾ പ്രവര്‍ത്തന രീതി വിശദീകരിച്ചു.

migrant worker from Bengal leaves to home every two week by air with other plans on return and caught afe
Author
First Published Dec 21, 2023, 12:04 PM IST

കൊച്ചി: എറണാകുളത്ത് രണ്ടു കേസുകളിലായി കഞ്ചാവ് വിൽപനക്കാരായ രണ്ടു ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിലായി. കാക്കനാട് ഭാഗങ്ങളിൽ കച്ചവടം നടത്തിയിരുന്ന ബംഗാൾ മുർഷിദാബാദ് സ്വദേശി സരിഫുൾ ഷേക്ക്, കാക്കനാട് മലയപ്പള്ളി ഭാഗത്ത് നിന്ന് മറ്റൊരു മുർഷിദാബാദ് സ്വദേശി അബു ഹനീഫ് എന്നിവരാണ് പിടിയിലായത്. 

എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി.പി സജീവ് കുമാറും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ സരിഫുൾ ഷേക്കിൽ നിന്ന് പത്ത് കിലോഗ്രാം കഞ്ചാവും, അബു ഹനീഫിൽ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു. രണ്ടാഴ്ച കൂടുമ്പോൾ വിമാന മാർഗ്ഗം നാട്ടിൽ ചെന്ന് 15 കിലോ വീതം കഞ്ചാവ് ബാഗുകളിലാക്കി ട്രെയിനിൽ കൊണ്ടുവന്ന് വില്പന നടത്തിയിരുന്നയാളാണ് പിടിയിലായ സരിഫുൾ ഷേക്ക്. വാഴക്കാല കമ്പിവേലിക്കകം ഭാഗത്ത് നിന്നാണ് ഇയാളെ തന്ത്രപരമായി പിടികൂടിയത്. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ എം.ടി ഹാരീസ്, ഷിഹാബുദ്ദിൻ, ജയിംസ് ടി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം. അരുൺ കുമാർ, ബസന്ത് കുമാർ, ശ്രീകുമാർ, ബദർ അലി, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ മേഘ എന്നിവരും ഇവരെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

ആ ഉപദേശങ്ങള്‍ എന്റേതല്ല; തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോ 'ഡീപ് ഫേക്കേന്ന്' രത്തന്‍ ടാറ്റയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോയെക്കുറിച്ച് മുന്നറിയിപ്പുമായി പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റ. നഷ്ട സാധ്യതകളില്ലാത്തതും നൂറ് ശതമാനം നേട്ടം ഉറപ്പു നല്‍കുന്നതുമായ നിക്ഷേപ പദ്ധതികളെന്ന പേരില്‍ തയ്യാറാക്കിയിരിക്കുന്ന ഒരു വീഡിയോ ക്ലിപ്പിലാണ് രത്തന്‍ ടാറ്റയുടെ 'ഉപദേശങ്ങള്‍' വ്യാജമായി ചേര്‍ത്ത് പ്രചരിപ്പിക്കുന്നത്. ഈ വീഡിയോ വ്യാജമാണെന്നും അതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ബുധനാഴ്ച രത്തന്‍ ടാറ്റ ആവശ്യപ്പെട്ടു.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രത്തന്‍ ടാറ്റ തന്റെ പേരിലുള്ള വ്യാജ വീഡിയോയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.  സോന അഗര്‍വാള്‍ എന്ന പേരിലുള്ള ഒരു അക്കൗണ്ടില്‍ നിന്നുള്ള വീഡിയോയുടെ സ്ക്രീന്‍ ഷോട്ടും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ചില നിക്ഷേപങ്ങള്‍ രത്തന്‍ ടാറ്റ പ്രോത്സാഹിപ്പിക്കുന്നു എന്ന തരത്തില്‍ അദ്ദേഹത്തിന്റെ അഭിമുഖമാണ് വ്യാജമായി തയ്യാറാക്കിയിരിക്കുന്നത്. ഈ വ്യാജ വീഡിയോയില്‍ സോന അഗര്‍വാളിനെ തന്റെ മാനേജറായി അവതരിപ്പിച്ചുകൊണ്ട് രത്തന്‍ ടാറ്റ സംസാരിക്കുന്നതായാണ് ചിത്രീകരണം. 

ഇന്ത്യയിലുള്ള എല്ലാ ഓരോരുത്തരോടും രത്തന്‍ ടാറ്റ നിര്‍ദേശിക്കുന്ന കാര്യം എന്ന തരത്തില്‍ തലക്കെട്ട് കൊടുത്തിട്ടുണ്ട്. 100 ശതമാനം ഗ്യാരന്റിയോടെ മറ്റ് റിസ്കുകള്‍ ഒട്ടുമില്ലാതെ നിങ്ങളുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയാണ് ഇതെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് ചാനല്‍ സന്ദര്‍ശിക്കാനും വീഡിയോയുടെ ഒപ്പമുള്ള കുറിപ്പില്‍ ആവശ്യപ്പെടുന്നു. നിരവധിപ്പേര്‍ക്ക് നിക്ഷേപങ്ങളില്‍ നിന്നുള്ള പണം തങ്ങളുടെ അക്കൗണ്ടുകളില്‍ വന്നതായി കാണിക്കുന്ന സ്ക്രീന്‍ ഷോട്ടുകളും വീഡിയോയില്‍ ഉള്‍പ്പെടുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios