കൊലപാതകവുമായി ബന്ധപ്പെട്ട് മാലികിനൊപ്പം ഉണ്ടായിരുന്ന മൂന്ന് പേരെ വളയം പൊലീസ് കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: നാദാപുരം വളയത്ത് ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ബീഹാർ സ്വദേശി മാലിക് (44) ആണ് മരിച്ചത്. തൊഴിലാളികൾ തമ്മിലുള്ള വാക്കേറ്റത്തിനിടെയാണ് സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് മാലികിനൊപ്പം ഉണ്ടായിരുന്ന രണ്ട് പേരെ വളയം പൊലീസ് കസ്റ്റഡിയിലെടുത്തു. ബച്ചൻ റിഷി, സഹീദ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
