ദീപാവലി ദിവസം ഊര്‍മിളയും ഭര്‍ത്താവും കൂട്ടുകാരനും താമസ സ്ഥലത്തുവെച്ച് മദ്യപിക്കുന്നത് കണ്ടിരുന്നതായി കൂടെ താമസിക്കുന്നവര്‍ പറഞ്ഞു
ഇടുക്കി: ഇതര സംസ്ഥാന തൊഴിലാളി സ്ത്രീയെ ഇടുക്കിയിലെ ഏലം എസ്റ്റേറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശിനി ഊര്‍മിളയെയാണ് (30) മരിച്ച നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദീപാവലി ദിവസം ഊര്‍മിളയും ഭര്‍ത്താവും കൂട്ടുകാരനും താമസ സ്ഥലത്തുവെച്ച് മദ്യപിക്കുന്നത് കണ്ടിരുന്നതായി കൂടെ താമസിക്കുന്നവര്‍ പറഞ്ഞു.
സേനാപതി അവണക്കുംചാല്‍ വരകുകാലായില്‍ രാജേഷിന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടുമ്പന്‍ചോല ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ഉടുമ്പന്‍ചോല പോലീസും, ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ് മോര്‍ട്ടം പരിശോധനകൾക്കായി മൃതദേഹം മാറ്റി. അസ്വഭാവിക മരണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
