കോഴിക്കോട്: ചികിത്സാ സഹായം തേടി ടെലിവിഷന്‍ ഹാസ്യപരിപാടികളിലൂടെ ശ്രദ്ധേയനായ സുവീഷ്. കാലിക്കട്ട് വീ ഫോർ യു എന്ന പ്രശസ്ത മിമിക്രി കോമഡി സ്കിറ്റ് ട്രൂപ്പിലെ പ്രധാന നടന്മാരിലൊരാളായ സുവീഷ് വൃക്ക സംബന്ധമായ തകരാറിനെ തുടര്‍ന്നാണ് കിടപ്പിലായത്. 

വൃക്കള്‍ തകരാറിലായതോടെ വരുമാന മാര്‍ഗമായ കലാജീവിതം തുടരാന്‍ സാധിക്കാത്ത നിലയിലാണ് സുവീഷുള്ളത്. രണ്ട് വൃക്കകളും തകരാറിലായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് സുവീഷുള്ളത്. വരുമാന മാര്‍ഗം നിലച്ചതോടെ ചികിത്സ തുടരാന്‍ കഴിയാത്ത നിലയിലുള്ള സുവീഷിന് വൃക്ക നല്‍കാന്‍ പിതാവ് തയ്യാറാണ്. എന്നാല്‍ ശസത്രക്രിയയ്ക്കും തുടര്‍ ചികിത്സക്കുമായി പണം കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. 

സഹോദരനും പ്രായമായ മാതാപിതാക്കളും മാത്രമാണ് സുവീഷിനുള്ളത്. 12 ലക്ഷം രൂപ സുവീഷിന്‍റെ ചികിത്സയ്ക്കായി വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുവീഷിന്‍റെ സുഹൃത്തുക്കളായ മിമിക്രി കലാകാരന്മാര്‍ സമാഹരിച്ച മൂന്നുലക്ഷം രൂപ മാത്രമാണ് ഇവരുടെ പക്കലുള്ളത്. അത്യാവശ്യമായി ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ ജീവന്‍ അപകടത്തിലാവുന്ന നിലയിലാണ് സുവീഷുള്ളത്. 

Sujeesh Onchery
Account Number:30273740111
Bank:State Bank of India
Branch:Calicut Main
IFSC:SBIN0000861