കുന്നത്തുകാലിൽ കോഴി കയറ്റിവന്ന മിനിലോറി നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു. കോഴികൾ തെറിച്ച് വീണു, ചിലത് ചത്തു.
തിരുവനന്തപുരം: ഇറച്ചിക്കോഴി കയറ്റിവന്ന മിനിലോറി നിയന്ത്രണം വിട്ട് മതിൽ ഇടിച്ച് തകർത്തു. ഞായറാഴ്ച രാത്രി ഒരു മണിയോടെ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ നിലമാമൂട്ടിന് സമീപത്തായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകരാണമെന്ന് നാട്ടുകാർ പറഞ്ഞു. സമീപ വാസിയായ അര്‍ജുനന്‍റെ വീട്ടിലേക്കാണ് മിനിലോറി പാഞ്ഞു കയറിയത്. നിറയെ കോഴിയുമായെത്തിയ വാഹനത്തിൽ നിന്നും കൂട് ഉൾപ്പടെ കോഴികൾ തെറിച്ച് പുറത്തു വീണു.
വാഹനത്തിലുണ്ടായിരുന്നവർക്ക് കാര്യമായ പരുക്കുകളുണ്ടായില്ലെങ്കിലും കൂട്ടിലിട്ടിരുന്ന കോഴികളിൽ ചിലത് ചത്തു. ഇടിയുടെ ആഘാതത്തിൽ നിലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തിന് പിന്നാലെ മിനിലോറി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മതില്‍ക്കെട്ടുകള്‍ തകര്‍ന്ന അര്‍ജുനന് നഷ്ടപരിഹാരം ഉറപ്പാക്കിയ ശേഷം മിനി ലോറി വിട്ടു നൽകും. കേരള -തമിഴ്നാട് അതിർത്തി പ്രദേശമായ ഇവിടെ രാത്രികാലങ്ങളിൽ വാഹനാപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു.
