വാതിലും ജനലും തകര്‍ത്ത ശേഷം വാതില്‍ക്കല്‍ മലമൂത്ര വിസര്‍ജനം നടത്തിയ അക്രമി ഭിത്തിയില്‍ മിന്നല്‍ മുരളി ഒറിജിനല്‍ എന്നെഴുതി വച്ച ശേഷമാണ് കടന്നുകളഞ്ഞത്.
പൊലീസ് ഉദ്യോഗസ്ഥന്‍റെ വീടിന്‍റെ ജനാലകളും വാതിലും അടിച്ച് തകര്‍ത്ത മിന്നല്‍ മുരളിയെ തെരഞ്ഞ് പൊലീസ്. കോട്ടയം കുമരകത്താണ് അടുത്തിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ മിന്നല്‍ മുരളിയെ ഓര്‍മ്മപ്പെടുത്തുന്ന രീതിയിലെ സമാന സംഭവങ്ങള്‍ നടന്നത്. പൊലീസ് ഉദ്യോഗസ്ഥനായ ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീട്ടിലാണ് അതിക്രമം നടന്നത്. വാതിലും ജനലും തകര്‍ത്ത ശേഷം വാതില്‍ക്കല്‍ മലമൂത്ര വിസര്‍ജനം നടത്തിയ അക്രമി ഭിത്തിയില്‍ മിന്നല്‍ മുരളി ഒറിജിനല്‍ എന്നെഴുതി വച്ച ശേഷമാണ് കടന്നുകളഞ്ഞത്.
കോട്ടയം റെയില്‍വേ പൊലീസുകാരനായ ഷാജിയും ഭാര്യ മഞ്ജുവും മൂന്ന് പെണ്‍മക്കളും വെച്ചൂരാണ് നിലവില്‍ താമസിക്കുന്നത്. ഇതോടെ ഒഴിഞ്ഞുകിടക്കുന്ന വീട്ടില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യമുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ കുമരകം പൊലീസ് നടത്തിയ പരിശോധനയില്‍ മദ്യപ സംഘത്തെ ഇവിടെ നിന്ന് ഓടിച്ചിരുന്നു. ഇതിന്‍റെ പ്രതികാരമാണ് അക്രമമെന്നാണ് പൊലീസ് നിഗമനം. സംഭവ സ്ഥലത്തുണ്ടായിരുന്ന ബൈക്കുകള്‍ വച്ച് അക്രമികളെ കണ്ടെത്താനാവുമെന്ന കണക്കുകൂട്ടലിലാണ് പൊലീസുള്ളത്.
വൈകുന്നേരമായാല്‍ ഈ പ്രദേശം സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. റിസോര്‍ട്ടിനായി പരിസരത്തെ സ്ഥലങ്ങള്‍ വാങ്ങി വീടുകള്‍ പൊളിച്ചതോടെ ഈ പ്രദേശം ഏറെക്കുറെ വിജനമായതാണ് ഇവിടം സാമൂഹ്യവിരുദ്ധരുടെ സങ്കേതമായതിന് കാരണം.
രക്തം പൊട്ടി ഒലിച്ച് ചത്തുപൊങ്ങി ലക്ഷക്കണക്കിന് രൂപയുടെ മത്സ്യം; സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത് ജീവിതമാര്‍ഗം
ലോക്ക്ഡൗൺ കാലത്ത് ഉപജീവനത്തിനായി പാട്ടത്തിനെടുത്ത കുളങ്ങളിലെ മൽസ്യ കൃഷി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. കുളത്തില്‍ വിഷം കലക്കിയതോടെ ലക്ഷകണക്കിന് രൂപയുടെ മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. കാട്ടാക്കട ചൂണ്ടുപലക സ്വദേശിയും കൊറിയോ ഗ്രാഫറുമായ ദിലീപ് ഖാനും സഹോദരങ്ങളായ അൻവർഖാൻ , അൻസർഖാൻ എന്നിവരാണ് എട്ടുമാസം മുൻപ് ഡാൻസ് പ്രോഗ്രാമുകളും സ്റ്റേജ് പ്രോഗാമുകളും മറ്റു ഇവന്റുകളും ഇല്ലാതായതോടെ ഉപജീവനം ലക്ഷ്യമിട്ട് അഞ്ചുലക്ഷത്തോളം മുടക്കി കാട്ടാകട അഞ്ചുതെങ്ങിൻമൂട് കുറ്റിക്കാട് കുളത്തിനു സമീപം സ്ഥലം പാട്ടത്തിനെടുത്തു രണ്ടു കുളം കുഴിച്ച് ഫിഷറീസിന്റെ സഹായത്തോടെ മത്സ്യ കൃഷി ആരംഭിച്ചത്.റെഡ് തിലോപ്പിയ, ചിത്രലാട , രോഹു, കട്ല തൂടങ്ങിയ മത്സ്യ കുഞ്ഞുങ്ങളെയാണ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിച്ചു നിക്ഷേപിച്ചിരുന്നത്. തീറ്റയും, പരിപാലനവുമായി മാസം പതിനയ്യായിരത്തോളം രൂപയോളം ഇതിനായി ചെലവിടുകയും ചെയ്തിരുന്നു. മീനുകൾക്ക് യഥേഷ്ടം വളരാനുള്ള എല്ലാ സംവിധാനവും ഈ ചെറു കുളങ്ങളിൽ ഒരുക്കിയിരുന്നു.
വീട്ടുവളപ്പില്‍ സൂക്ഷിച്ച വൈക്കോല്‍ കൂന തീയിട്ട് നശിപ്പിച്ചതായി പരാതി
എടക്കുളം ചെങ്ങോട്ടുകാവ് പൂക്കാട്ട് കുഞ്ഞിരാമന്‍റെ വീട്ടുവളപ്പില്‍ സൂക്ഷിച്ചിരുന്ന വൈക്കോല്‍ കൂനയാണ് അജ്ഞാതര്‍ തീയീട്ട് നശിപ്പിച്ചത്. പുലര്‍ച്ചെ വൈക്കോല്‍ കൂനയില്‍ നിന്നും തീ ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് പരിസരവാസികളും കൊയിലാണ്ടി ഫയര്‍സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തീയണച്ചത്. കറവയുള്ളതും ഇല്ലാത്തതും കുട്ടിയുമടക്കം അഞ്ച് പശുക്കളെ വളര്‍ത്തുന്നുണ്ടെന്നും ഇവയ്ക്കാവശ്യമായി 30 കെട്ട് വൈക്കോല്‍, കെട്ടിന് 280 രൂപ വച്ച് വില കൊടുത്ത് വാങ്ങി സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും കുഞ്ഞിരാമന്‍റെ മകന്‍ സുകേഷ് പറഞ്ഞു.
വീട്ടുവളപ്പിലെ പച്ചക്കറികൃഷി മൂടോടെ വെട്ടി നശിപ്പിച്ച് സാമൂഹ്യവിരുദ്ധര്‍
കൊറോണ കാലത്തെ ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം പരിഹരിക്കാന്‍ തുടങ്ങിയ കൃഷി അപ്പാടെ നശിപ്പിച്ചിരിക്കുകയാണ് സാമൂഹ്യവിരുദ്ധര്‍. വയലാര്‍ ഗ്രാമപഞ്ചായത്ത് എട്ടാംവാര്‍ഡിലെ മണ്ണേല്‍ മധുസൂദനന്‍റെ കൃഷിയിടത്തിലെ 150 ഓളം വരുന്ന പയര്‍, പാവല്‍, വെണ്ട ചെടികളാണ് അടിയോടെ മുറിച്ച് നശിപ്പിരിക്കുന്നത്.
