ഇടുക്കി വണ്ടിപ്പെരിയാറിൽ 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി മൂന്ന് വർഷത്തിന് ശേഷം അറസ്റ്റിലായി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായ 24കാരനായ ധനുഷിനെയാണ് പോലീസ് പിടികൂടിയത്.
ഇടുക്കി: 15 വയസ്സുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചന്ന കേസിലെ പ്രതി മൂന്ന് വർഷത്തിന് ശേഷം പിടിയിൽ. ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം. 24കാരൻ ധനുഷാണ് അറസ്റ്റിലായത്.
വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് സ്വദേശിയാണ് അറസ്റ്റിലായ ധനുഷ്. 15കാരിയായ പെൺകുട്ടിയെ 2023 ലാണ് ധനുഷ് പരിചയപ്പെടുന്നത്. ഇതിനിടെ വിവാഹ വാഗ്ദാനം നൽകി കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. വൈകാതെ തന്നെ മറ്റൊരു പെൺകുട്ടിയുമായി ധനുഷ് പ്രണയത്തിലായി. 15കാരിയുമായുള്ള അടുപ്പം ഉപേക്ഷിക്കുകയും ചെയ്തു. ഈ കേസിലാണ് 3 വർഷത്തിന് ശേഷം പ്രതിയെ പിടികൂടിയത്. വണ്ടിപ്പെരിയാർ ഇൻസ്പെക്ടർ അമൃത സിംഗ് നായകത്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
